അറിയില്ല കാലിടറി ഞാൻ വീണതെവിടെയെന്ന്..... തിരിച്ചറിയുന്നു ഞാനിന്ന്... ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു കണ്ണുപൊത്തിക്കളി.. അത് മാത്രമാണ് പ്രണയമെന്ന്... എന്നോ കവി പാടിപ്പറഞ്ഞ പോലെ വെറും ഭ്രമം.. മരണത്തിന്റെ ചുടുചോര മണമുള്ള ഏതോ ഒരുതരം വികാരം.... ഇഷ്ടമാണെന്നോതി ഒപ്പം നടക്കുകയും , ഇഷ്ടമല്ലെന്നോതി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തമാശക്കളി.... മോഹിപ്പിച്ചിട്ടൊടുവിൽ ദൂരേയ്ക്കകലുമ്പോൾ അവശേഷിക്കുക കാലക്കയറിലോ ഉടുമുണ്ടിലോ തൂങ്ങിയാടുന്ന പാവം ബലിയാടുകൾ... കുറ്റബോധം തോന്നുന്നു.. അത് പക്ഷെ പ്രണയിച്ചതിനല്ല... നീ ഒപ്പമുണ്ടായിരുന്നപ്പോൾ ഞാൻ ഒരിക്കലും ഒറ്റപ്പെടില്ലെന്ന് അഹങ്കരിച്ചതിന്......
No comments:
Post a Comment